അടക്കമോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ആദൂർ: അടക്കമോഷണം ന ടത്തിയ ശേഷം ഫോറസ്റ്റിൽ ഒളിവിൽ കഴിഞ്ഞ പ്രതി അറ സ്റ്റിൽ. ഏതാനും ദിവസം മുമ്പ് ആദൂർ കാനത്തുമൂല കൊ ട്ടംകുഴി മോഹനൻ നായരുടെ അടക്കകളത്തിൽ നിന്നും ഉണങ്ങാനിട്ട അടക്ക മോഷ്ടിച്ച് വി വിധ കടകളിൽ വിൽപ്പന നടത്തിയ കേസിൽ കൊട്ടംകുഴി വനത്തിൽ ഒളിവിൽ കഴിഞ്ഞുവന്ന കാറഡുക്ക കൊട്ടം കുഴി കോളനിയിലെ അമ്പു വിന്റെ മകൻ സതീശനെയാണ് ആദൂർ എസ്ഐ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും അടക്കകൾ കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ചക്ക് ശേഷം വനത്തിൽ കയറിയ പ്രതിയെ കണ്ടെത്താൻ പോലീസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പരിശോധന നടത്തുകയായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today