മുള്ളേരിയ: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ ആദൂര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ബന്തടുക്ക, മാനടുക്കത്തെ ഡിപി (38)നെതിരെയാണ് കേസെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തുവരുന്നു.
ആദൂര്‍ സ്റ്റേഷന്‍ പരിധിയിലെ 16 കാരിയെ പീഡിപ്പിച്ചു വെന്നാണ് പരാതി.
കഴിഞ്ഞ ദിവസം പെണ്‍കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വൈദ്യ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്.
സംഭവത്തെക്കുറിച്ച് രഹസ്യ വിവരമറിഞ്ഞ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ആദൂര്‍ പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു
mynews
0