രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ 21ന്‌ കാസർകോട്ട്, കേന്ദ്ര സര്‍വ്വകലാശാലയില്‍ എത്തും

പെരിയ: രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ്‌ 21ന്‌ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ എത്തും. ബിരുദ ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ്‌ രാഷ്‌ട്രപതി എത്തുന്നത്‌. വൈകുന്നേരം 3.30മുതല്‍ 4.30 മണിവരെയാണ്‌ രാഷ്‌ട്രപതി സര്‍വ്വകലാശാലയില്‍ ഉണ്ടാവുക. 2018-20 വര്‍ഷത്തെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങാണ്‌ നടക്കുക. രാഷ്‌ട്രപതി സന്ദര്‍ശനത്തിന്‌ മുന്നോടിയായി സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്‌ മുന്നില്‍ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ്‌ ബിരുദദാന ചടങ്ങ്‌ നടക്കുക.
أحدث أقدم
Kasaragod Today
Kasaragod Today