കാര്‍ യാത്രക്കാരനെ തടഞ്ഞ്‌ നിര്‍ത്തി ഭീഷണിപ്പെടുത്തി 4 ലക്ഷം രൂപ തട്ടി എടുത്തതായി പരാതി, ബദിയഡുക്ക പൊലീസ്‌ കേസെടുത്തു

നീര്‍ച്ചാല്‍: കാര്‍ യാത്രക്കാരനെ ജീപ്പിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞ്‌ നിര്‍ത്തി ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടി എടുത്തതായി പരാതി. എടനീരിലെ റോഡ്രിഗസാണ്‌ ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കിയത്‌. കഴിഞ്ഞ ദിവസം രാത്രി കുമ്പളയില്‍ നിന്ന്‌ എടനീരിലെ യാത്രക്കിടെ നീര്‍ച്ചാലില്‍ വച്ച്‌ ജീപ്പിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയും കൈവശമുണ്ടായിരുന്ന 4 ലക്ഷം രൂപ കവരുകയുമായിരുന്നെന്നാണ്‌ പരാതി. നീര്‍ച്ചാല്‍ സ്വദേശികളായ ബാലന്‍, മനോജ്‌, മനീഷ്‌, അക്ഷയ്‌, പ്രവീണ്‍ എന്നിവര്‍ക്കെതിരെ ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.
Previous Post Next Post
Kasaragod Today
Kasaragod Today