ചട്ടഞ്ചാലിൽ നിന്നും കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെ തിരിച്ചറിയാനായില്ല, ഒരു ജ്വല്ലറിയുടെ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്, തലയോട്ടിയും അസ്ഥികൂടവും ശാസ്ത്രീയ പരിശോധന നടത്തി

ചട്ടഞ്ചാൽ: കഴിഞ്ഞ ദിവസം ഉച്ചക്ക് ചട്ടഞ്ചാൽ ഗവ. സ് കൂളിന് സമീപം കുറ്റിക്കാ ട്ടിൽ കണ്ടെത്തിയ മൃതദേഹം ഇനിയും തിരിച്ചറിയാനായില്ല.
വസ്ത്രത്തില്‍ നിന്ന് 20,000 രൂപ കണ്ടെടുത്തിട്ടുണ്ട്. 500 നോട്ടുകളായാണ് സൂക്ഷിച്ചിരുന്നത്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതിന്റെ രസീതി, കടലാസില്‍ എഴുതിയ രണ്ട് ഫോണ്‍ നമ്പറുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്. സെപ്തംബറില്‍ നടത്തിയ വഴിപാട് രസീതിയാണ് ലഭിച്ചത്. ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ ദക്ഷിണ കന്നഡയിലാണ് ഫോണ്‍ നമ്പറിലുള്ളവരെ കിട്ടിയത്. ഇത്തരം ഒരാളെ അറിയില്ലെന്നാണ് അവര്‍ പറഞ്ഞത്. മേല്‍പ്പറമ്പ് ഇന്‍സ്പെക്ടര്‍ ടി. ഉത്തംദാസിന്റെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തുള്ള ജ്വല്ലറിയില്‍ ഇടപാട് നടത്തിയ രശീതി അസ്ഥികൂടത്തില്‍ നിന്ന് കണ്ടെത്തി. ജ്വല്ലറി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമവും പോലീസ് ആരംഭിച്ചു. 
ഏകദേശം ഒന്നരമാ സത്തിലേറെ പഴക്കം തോ ന്നിക്കുന്ന പുരുഷന്റേതെന്ന് തോന്നിക്കുന്ന ജഡമാണ് ഇ ന്നലെ ഉച്ചയോടെ നാട്ടുകാർ കാണുന്നത്കുറ്റിക്കാട്ടിനു ള്ളിൽ പാന്റും ഷർട്ടും അസ്ഥികൂടത്തിന് പൊ തിഞ്ഞനിലയിലായിരുന്നു ജഡം. കാസർകോട് നിന്നെ ത്തിയ ഫോറൻസിക് വിദഗ്ധർ ജഡഭാഗങ്ങൾ പരിശോധനക്ക് ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തി നായി പരിയാരത്തേക്ക് മാറ്റി. ജഡത്തിലെ ഷർട്ടിൽ ഉണ്ടായിരുന്ന പേഴ്സിൽ ആളെ തിരിച്ചറിയാൻ പറ്റിയ വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അടുത്തകാ ലത്തായി കാഞ്ഞങ്ങാട് കാസർകോട് ഭാഗത്ത് നിന്നും ആരെയെങ്കിലും കാണാതാ യതായി പരാതികളുണ്ടോ എന്ന് അന്വേഷിച്ച് വരികയാ ണ്.
അടുത്തിടെയായി മദ്യപാനികളും സാമൂഹ്യദ്രോഹികളും പ്രദേശത്ത് തമ്പടിക്കുകയായിരുന്നു . ഏതെങ്കിവും അന്യ സംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് ഇവിടെ കിടന്നതാ ണോ എന്നും സംശയിക്കുന്നു. മൃതശരീരത്തിൽ മറ്റ് പരിക്കു കളോ മറ്റ് അടയാളങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. ഇ തിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അന്വേഷ ണം മുന്നോട്ട് നീങ്ങുന്നത്.
أحدث أقدم
Kasaragod Today
Kasaragod Today