കാൽപന്തുകളിയെ അങ്ങേയറ്റം സ്നേഹിച്ച, മൊഗ്രാലിന്റെ ഫുട്ബോൾ ഇതിഹാസമെന്ന് വിളിച്ചിരുന്ന കുത്ത് രിപ്പ് മുഹമ്മദ് ഇനി ഓർമ

മൊഗ്രാൽ. മൊഗ്രാലിന്റെ ഫുട്ബോൾ ഇതിഹാസം .കുത്ത് രിപ്പ് മുഹമ്മദ്(82)യാത്രയായി. മംഗളുരു സ്വകാര്യ ആശുപത്രിയിൽ വെച്ച് രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. ഒരാഴ്ചയായി അസുഖംമൂലം ചികിത്സയിലായിരുന്നു. നൂറു വർഷം പഴക്കംചെന്ന മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ ആവേശമായിരുന്നു കുത്ത്രിപ്പ് മുഹമ്മദ്. 1952 മുതലാണ് കുത്ത് രിപ്പ് മുഹമ്മദ് കളിക്കളത്തിൽ ഉറങ്ങുന്നത്. ഫുട്ബോൾ താരങ്ങളെ വാർത്തെടുക്കുന്നതിൽ കുത്തിരിപ്പ് മുഹമ്മദ് വഹിച്ച പങ്ക് വലുതാണ്. കളിക്കളത്തിൽ റഫറിയായും, കോച്ചായും. ടീം മാനേജറായും ഇക്കാലമത്രയും കുത്ത് രി പ്പ് മുഹമ്മദിൻറെ സാന്നിധ്യമുണ്ടായിരുന്നു. ദേശീയ-സംസ്ഥാന താരങ്ങൾക്കൊപ്പം കുത്തിരിപ്പ് മുഹമ്മദ് ജേഴ്സി അണിഞ്ഞിട്ടുമു ണ്ട്. ബീഡിതെറുപ്പ്കാരനായ മുഹമ്മദ് തികഞ്ഞ കമ്യൂണിസ്റ്റുകാരനായാണ് അറിയപ്പെടുന്നത്. 1959ൽ കുമ്പളയിൽ നടന്ന ഒരു ബീഡി കമ്പനിക്കെതിരായിട്ടുള്ള കുത്തിയിരുപ്പ് സമരത്തിൽ പങ്കെടുത്തതിന് സഖാവ് എകെജി നൽകിയ പേരാണ് കുത്തിരിപ്പ് മുഹമ്മദ്. മയ്യിത്ത് ഉച്ചയോടെ മൊഗ്രാൽ വലിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കും. കുത്ത്രിപ്പ് മുഹമ്മദ്ന്റെ നിര്യാണത്തിൽ ദുഃഖ സൂചകമായി ഇന്ന് ഉച്ചവരെ മൊഗ്രാലിൽ കടകൾ അടച്ചു ഹർത്താൽ ആചരിക്കും. വൈകുന്നേരം മൊഗ്രാലിൽ അനുശോചന യോഗം ചേരും. ഖദീജയാണ് ഭാര്യ. മക്കൾ: അബ്ദുൽ ലത്തീഫ് (അരമന ജ്വല്ലറി)ആസിഫ് ഇക്ബാൽ, സുഹ്‌റ. മരുമകൾ: സിദ്ദീഖ് ടി എം മൊഗ്രാൽ, ഫസീന (പാലക്കുന്ന്),ആയിഷ (പൊസോട്ട്). സഹോദരങ്ങൾ. അബ്ദുൽ ഖാദർ, ആയിഷ ബണ്ണത്തം കടവ്, പരേതരായ അന്തുഞ്ഞി, മറിയമ്മ. നിര്യാണത്തിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ്,മൊഗ്രാൽ ദേശീയവേദി, ഫ്രണ്ട്‌സ് ക്ലബ്‌ അനുശോചിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today