കാസര്‍കോട്: സുല്‍ത്താന്‍ ജ്വല്ലറി കാസര്‍കോട് ശാഖയില്‍ നിന്നും 2.88 കോടി രൂപയുടെ വജ്രാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ കസ്റ്റഡിയില്‍ കിട്ടിയ മുഖ്യപ്രതിയുമായി പൊലീസ് മംഗളൂരുവിലെ ബണ്ട്വാളിലെത്തി തെളിവെടുപ്പ് നടത്തി. കേസിലെ ഒന്നാംപ്രതിയായ ബണ്ട്വാളിലെ മുഹമ്മദ് ഫാറൂഖുമായാണ് കാസര്‍കോട് ഡി.വൈ.എസ്.പി പി.
ബാലകൃഷ്ണന്‍നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ബണ്ട്വാള്‍ ബി.സി റോഡിലെ മുത്തൂറ്റ് ഫൈനാന്‍സ് ശാഖയിലും സഹകരണസ്ഥാപനത്തിലും ഫാറൂഖ് പണയം വെച്ചിരുന്ന വജ്രാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. 27 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് പിടിച്ചെടുത്തത്. ഇതോടെ ഈ കേസില്‍ പൊലീസ് 1 കോടി 87 ലക്ഷത്തിന്റെ ആഭരണങ്ങള്‍ കണ്ടെടുത്തു. സുല്‍ത്താന്‍ ജ്വല്ലറിയില്‍ നിന്ന് പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയായ ഇമ്രാന്‍ ഷാഫിയെ തെളിവെടുപ്പിന് കൊണ്ടുപോയ അന്വേഷണസംഘം ഒരുകോടി 60 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കണ്ടെടുത്തിരുന്നു.
കാസർകോട്ടെ ജ്വല്ലറിയിൽ നിന്ന് വജ്രാഭരണങ്ങൾ കവർന്ന പ്രതിയെ മംഗലാപുരത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി,കാൽ കോടി രൂപയുടെ ആഭരണങ്ങൾ കണ്ടെടുത്തു
mynews
0