സംസ്ഥാനതല കബഡി മത്സരത്തിൽ കാസർകോട് സ്വദേശികളായ സഹോദരങ്ങൾ

കാസര്‍കോട്‌്‌:ഉത്തരാഖണ്ഡിലും, തമിഴ്‌ നാട്ടിലും നടക്കുന്ന സംസ്ഥാനതല മത്സരത്തിന്‌ സഹേദരങ്ങള്‍ ഒരേ സമയം കളിക്കളത്തിലിറങ്ങും. ഉത്തരാഖണ്ഡില്‍ നടക്കുന്ന സബ്‌ ജൂനിയര്‍ നാഷണല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരളാ ടീമിലേക്ക്‌ അര്‍ഹത നേടിയ ജെ. കെ.കബഡി അക്കാഡമി വിദ്യാര്‍ത്ഥി ഹൃത്വിക്ക്‌ എന്‍. കെ. ചെന്നിക്കരയും തമിഴ്‌നാട്‌, തിരുച്ചിറപ്പള്ളി ഭാരതീയ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടക്കുന്ന സൗത്ത്‌ സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മംഗലാപുരം യേനപ്പോയ യൂണിവേഴ്‌സിറ്റിക്ക്‌ വേണ്ടി കൗഷിക്‌ എന്‍.കെ. ചെന്നിക്കരയുമാണ്‌ ഒരേ സമയത്ത്‌ കളിക്കളത്തില്‍ ഇറങ്ങുന്നത്‌. കേരള ഹോട്ടല്‍ ആന്‍ഡ്‌ റസ്‌റ്റോറന്റ്‌ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി നാരായണന്‍ പൂജാരിയുടെ മക്കളും, പ്രമുഖ കബഡി താരം ജഗദീഷ്‌ കുമ്പളയുടെ മരുമക്കളുമാണ്‌ ഇരുവരും.
Previous Post Next Post
Kasaragod Today
Kasaragod Today