കാസര്‍കോട്: ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ ഒ പി വിഭാഗം ജില്ലയ്‌ക്കുള്ള പുതു വര്‍ഷ സമ്മാനമാവുമെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അറിയിച്ചു.
മെഡിക്കല്‍ കോളേജ് ഒ പി വിഭാഗം 2022 ജനുവരി 3നു പ്രവര്‍ത്തനമാരംഭിക്കുമെന്നു ഇന്നലെ മുഖദാവില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഉറപ്പിച്ചു പറഞ്ഞതായി എം എല്‍ എ പറഞ്ഞു.
ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും മരുന്നും മറ്റു സംവിധാനങ്ങളും ഉടന്‍ ഉറപ്പാക്കുമെന്നും മന്ത്രി തുടര്‍ന്ന് അറിയിച്ചു- എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ പറഞ്ഞു.
മെഡിക്കല്‍ കോളേജ് ഒ പി ജനുവരി 3ന് തുറക്കും: എന്‍ എ നെല്ലിക്കുന്ന്
mynews
0