കാസര്‍കോട്: കളഞ്ഞു കിട്ടിയ പണവും എ ടി എം കാര്‍ഡും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്‌സ്, എടനീര്‍ ചാപ്പാടിയിലെ സതീശന്‍ ഉടമയെ കണ്ടെത്തി തിരിച്ചുകൊടുത്തു.എ ആര്‍ ക്യാമ്പിലെ താല്‍ക്കാലിക ജീവനക്കാരനായ സതീശന് എടനീരില്‍ വെച്ച് ഒരു ബസ്സില്‍ നിന്നാണ് കഴിഞ്ഞ ദിവസം പഴ്‌സ് കളഞ്ഞു കിട്ടിയത്. ഉടന്‍ പഴ്‌സിലുണ്ടായിരുന്ന വിവരങ്ങള്‍ വെച്ച് പഞ്ചായത്തിലും പഞ്ചായത്ത് മെമ്പറെയും വിവരമറിയിച്ച് ഉടമയെ കണ്ടെത്തുകയായിരുന്നു. ഏത്തടുക്കയിലെ ദീക്ഷിതയുടെതായിരുന്നു പഴ്‌സ്. പിന്നീട് ദീക്ഷിതയെ വിളിച്ചു വരുത്തി എ ആര്‍ ക്യാമ്പില്‍ വെച്ച് റിസര്‍വ്വ് ഇന്‍സ്‌പെക്‌ടര്‍ ശ്രീധരന്‍ പഴ്‌സ് തിരിച്ചു നല്‍കുകയായിരുന്നു. സതീശന്റെ സത്യസന്ധതയെ സഹപ്രവര്‍ത്തകര്‍ പ്രകീര്‍ത്തിച്ചു.
കളഞ്ഞു കിട്ടിയ പണവും എ ടി എം കാര്‍ഡും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്‌സ് തിരിച്ചേല്‍പ്പിച്ച് മാതൃകയായി
mynews
0