ജ്വല്ലറിയിൽ നിന്ന് രണ്ടരകോടിയുടെ വജ്രാഭരങ്ങൾ കാണാതായ സംഭവം,കാസർകോട് പോലീസ് കേസെടുത്തു

കാസർകോട്: സുൽത്താൻ ഗോൾഡിന്റെ കാസർകോട്ടെ ഷോറൂമിൽ നിന്ന് രണ്ടര കോടിയോളം രൂപയുടെ വജ്രാഭരണങ്ങൾ കാണാതായെന്നും ജീവനക്കാരൻ കവർന്നതായി സംശയിക്കുന്നതായും പരാതിയിൽ പറയുന്നു , വജ്രാഭരണ വിഭാഗങ്ങളുടെ ചുമതല വഹിച്ചിരുന്ന യുവാവിനെതിരെയാണ് ജ്വല്ലറിയി അധികൃതരുടെ ആരോപണം, ഇന്ന് ഉച്ചയോടെ കാസർകോട് ടൌൺ പോലീസ് കേസെടുത്ത് അന്വേഷണമരംഭിച്ചു, കോവിഡ് വ്യാ വ്യാപനത്തെ തുടർന്ന് സ്ഥാപനം ഏറെ ക്കാലം അടച്ചിട്ടതിനാൽ കഴിഞ്ഞ ഒന്നരവർഷത്തോളമായി ജ്വല്ലറിയിൽ സ്റ്റോക്കെടുപ്പ് നടത്തിയിരുന്നില്ലെന്നും , മാ നേജ്മെന്റ് സ്റ്റോക്കെടുപ്പ് നടത്താനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് യുവാവ് അപ്രത്യക്ഷനായത് എന്നുമാണ് പരാതിയിൽ പറയുന്നത്  യുവാവിന്റെ മൊബൈൽ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണെന്നും, സ്റ്റോക്കെടുപ്പ് നടത്തിയപ്പോൾ കോടിയിൽപരം രൂപയുടെ വജ്രം പതിച്ച ആഭരണ ങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെ ത്തുകയായിരുന്നുവെത്രെ ,
ഇതുസം ബന്ധിച്ച് ജ്വല്ലറി അധികൃതർ കാസർകോട് ടൗൺ പോലീസിൽ നൽകിയ പരാതിയിലാണ് കേസ് . കഴിഞ്ഞ ആറുദിവസമായി യുവാവിനെ കാണാനില്ലെന്ന് യുവാവിന്റെ മാതാപിതാക്കളും മംഗലാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ കണ്ടെത്താൻ കാസർകോട് പോലീസ് അന്വേഷണം കർണാട കയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ജ്വല്ലറി ഉടമകളിൽ നിന്നും ജനറൽ മാനേജർ ഉൾപ്പെടെയുള്ള ജീവ നക്കാരിൽ നിന്നും പോലീസ് ഇന്നലെയും ഇന്നുമായും മൊഴി രേഖപ്പെടുത്തിയിരുന്നു .സംഭവത്തെക്കുറിച്ച്‌ പൊലീസിലെ രഹസ്യാന്വേഷണവിഭാഗവും അന്വേഷണത്തിലാണ് .
أحدث أقدم
Kasaragod Today
Kasaragod Today