വീട്ടില്‍ നിന്ന്‌ 70,500 രൂപ കവര്‍ന്നതായി പരാതി

കാസര്‍കോട്: നെല്ലിക്കുന്ന്‌ ലൈറ്റ്ഹൌസ്‌ റോഡ്‌ ഫിര്‍ദോസ്‌ നഗറിലെ മത്സ്യത്തൊഴിലാളി ലതയുടെ വീട്ടില്‍ നിന്ന്‌ 70,500 രൂപ കവര്‍ന്നതായി പരാതി. ചൊവ്വാഴ്ച രാത്രിയാണ്‌ കവര്‍ച്ചയെന്ന്‌ കരുതുന്നു. വീട്ടില്‍ പെയിന്റ്‌ പണി നടക്കുന്ന തിനാല്‍ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്ന ലെ രാവിലെ എത്തിയപ്പോഴാണ്‌ പണം കവര്‍ച്ച ചെയ്യപ്പെട്ട തായി അറിയുന്നത്‌. രണ്ട്‌ പൊതികളിലാക്കി സൂക്ഷിച്ച പണ മാണ്‌ നഷ്ടപ്പെട്ടത്‌. കാസര്‍കോട് പൊലീസില്‍ പരാതി നല്‍ കി. പൊലീസ്‌ അന്വേഷിച്ചുവരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today