കാസർഗോഡ്: ചട്ടഞ്ചാൽ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മുസാബക്ക പതിനാറാമത് ഇസ്ലാമിക കലാമേളയിൽ ഇരട്ടക്കുട്ടികളായ മുആസും മുഅവ്വിസും ജനശ്രദ്ധ പിടിച്ചു പറ്റി. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കിഡ്ഡീസ് വിഭാഗത്തിൽ ചിത്രരചനാ മത്സരത്തിൽ മുആസ് ഒന്നാം സ്ഥാനം നേടിയപ്പോൾ മലയാള ഗാനത്തിൽ മുഅവ്വിസും ഒന്നാം സ്ഥാനം കരസ്തമാക്കി. ഇരുവരും ചട്ടംഞ്ചാൽ ഹിദായത്തുൽ ഇസ്ലാം മദ്രസയ രണ്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. കലാകാരനും ഫോട്ടോഗ്രാഫറുമായ അസീസ് ട്രെന്റിന്റെയും സാജിദ ടീച്ചറുടെയും മക്കളാണിവർ.
ഇരട്ടക്കുട്ടികൾക്ക് ഇരട്ടിമധുരം റെയിഞ്ച് തലത്തിൽ മുആസിനും മുഅവ്വിസ്നും ഒന്നാംസ്ഥാനം
mynews
0