മാതാവ്‌ ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്കു പോയി, 13കാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്‌തു

ബദിയഡുക്ക: മാതാവ്‌ ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്കു പോയ സമയത്ത്‌ പതിമൂന്നു കാരിയായ മകളെ പീഡിപ്പിച്ച പിതാവിനെ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്‌തു. വൈദ്യ പരിശോധനയില്‍ പ്രതിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദിയഡുക്ക പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ 55 കാരനെയാണ്‌ ബദിയഡുക്ക പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഭാര്യ 2019 ല്‍ ജോലി ആവശ്യാര്‍ത്ഥം ഗള്‍ഫിലേക്കു പോയിരുന്നു. ഭാര്യ ഗള്‍ഫിലേയ്‌ക്ക്‌ പോയതിന്‌ പിന്നാലെ 13 വയസുള്ള മൂത്ത മകളെ പിതാവ്‌ ഒരു മാസക്കാലം പീഡിപ്പിക്കുകയായിരുന്നുവെന്നാണ്‌ പരാതി.
أحدث أقدم
Kasaragod Today
Kasaragod Today