ഷാർജയിൽ യുവതിയെ ബലാത്സംഗം ചെയ്തെന്ന് യുവാവിനെതിരെ കേസ്

ചിറ്റാരിക്കാൽ :ഗൾ ഫിൽ വെച്ച് പരിചയ പ്പെട്ട യുവതിയെ വി വാഹവാഗ്ദാനം നൽ കി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ ത ട്ടിയെടുക്കുകയും ചെ യ്ത യുവാവിനെതിരെ ബലാത്സംഗത്തിനും വിശ്വാസവഞ്ചനക്കും പോലീസ് കേസെടുത്തു. കോറോം ആലക്കാട് സ്വദേശി രജീഷിനെതിരെയാണ് (32) പെരിങ്ങോം പോലീസ് കേസെടുത്തത്. യു എ ഇ യിൽ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട തിരുവ നന്തപുരം സ്വദേശിനിയായ 38 കാരിയെയാണ് രജീഷ് വിവാ ഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തത്. ദുബായിൽ രജീഷ് ജോലി ചെ യ്യുന്ന സ്ഥാപനത്തിന് സമീപത്തെ കടയിലെ ജീവനക്കാരി യായിരുന്നു വിതുര സ്വദേശിനിയായ യുവതി. വിവാഹ വാ ഗ്ദാനത്തിൽ വിശ്വസിച്ച് ഇക്കഴിഞ്ഞ ഒക്ടോബർ മാസം മു തൽ ഡിസംബർ 31 വരെ രജീഷിനൊപ്പം യുവതി തന്റെ ഷാർ ജയിലെ ഫ്ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഇതിനിടയിൽ പണം കൈക്കലാക്കിയതോടെ യുവാവ് ആരോരുമറിയാതെ ഗൾഫിൽ നിന്നും നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടിലെ ത്തിയ യുവതി രജീഷിനെ അന്വേഷിച്ചുവെങ്കിലും യുവതി യെ വെട്ടിച്ച് കഴിയുകയായിരുന്നു. ഇതേതുടർന്നാണ് ഒടുവിൽ പയ്യന്നൂർ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന് പരാതി നൽ കിയത്. ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരമാണ് പെരി ങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic