പൊയിനാച്ചി പറമ്പ് സ്വദേശി തീവണ്ടി തട്ടി മരിച്ച നിലയിൽ

ഉദുമ സർവ്വീസ് സഹകരണ ബേങ്കിന് മുൻവശം റെയിൽവെ പാളത്തിൽ തീവണ്ടി തട്ടി ഗൃഹനാഥൻ മരിച്ചു. പൊയിനാച്ചി പറമ്പ് ചെറുകരയിലെ ഗോപാലൻ (62) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു അപകടം. കോട്ടൂരിലെ പരേതരായ ടി അമ്പുവിൻ്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: ജയ. മക്കൾ: ജഗേഷ്, ജിനേഷ്, (ഗൾഫ്), ജിതേഷ്. സഹോദരങ്ങൾ: നാരായണൻ (കോട്ടുർ), രാമകൃഷ്ണൻ (കോട്ടൂർ), പരേതയായ ലക്ഷ്മി.
أحدث أقدم
Kasaragod Today
Kasaragod Today