നവവരനെ ഹിന്ദു ദൈവത്തിന്റെ വേഷം കെട്ടിച്ച സംഭവത്തിൽ യുവാക്കളെ കർണാടക കോടതി റിമാന്റ് ചെയ്തു

ബണ്ട്്വാൾ : നവവരനെ ഹിന്ദു ദൈവത്തിന്റെ വേഷം കെട്ടിച്ച സംഭവത്തിൽ 2 യുവാക്കൾ റിമാന്റിൽ. ഉപ്പള സ്വദേശിയായ നവവരനെ തുളുവംശജരുടെ ആരാധനാമൂർത്തിയായ കൊറഗജ്ജന്റെ വേഷം ധരിപ്പിച്ച യുവാക്കളെയാണ് കർണ്ണാടകയിൽ റിമാന്റ് ചെയ്തത്. ബണ്ട്്വാൾ വിട്ടൽ പോലീസ് സ്റ്റേഷൻ പരിധിയിലെ സാലേത്തൂരിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് ഉപ്പള സ്വദേശിയായ നവവരനെ കൊറഗജ്ജന്റെ വേഷം കെട്ടിച്ചത്. സംഭവത്തിൽ ബി.ജെ.പി. എംഎൽഏയടക്കം പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രസ്തുത സംഭവത്തിൽ വിട്ടൽ പോലീസ് കേസെടുത്തിരുന്നു. ബായാർ പദവ് സ്വദേശി മൊയ്തീൻ മുനീഷ് 19, മംഗൽപ്പാടിയിലെ അഹമ്മദ് മുജീതബ്ബ് 28, എന്നിവരാണ് പ്രസ്തുത സംഭവത്തിൽ കർണ്ണാടകയിൽ റിമാന്റിലായത്.
أحدث أقدم
Kasaragod Today
Kasaragod Today