സന്‍ആ: യെമനിനെതിരായ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍, ദുബയ് എക്‌സ്‌പോയുടെ സൈറ്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി മുതിര്‍ന്ന ഹൂഥി നേതാവ്.
അടുത്തിടെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്ത ദുബയ് എക്‌സ്‌പോയില്‍ ഇതുവരെ ഒരു കോടി സന്ദര്‍ശകരെത്തിയെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
ഒരു പുതിയ ആക്രമണത്തിനായി ഒരു സുപ്രധാന ചടങ്ങിലേക്ക് കണ്ണുനട്ടിരിക്കുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെ ലക്ഷ്യംവച്ചുള്ള ട്വീറ്റില്‍ ഹൂഥി സൈനിക വക്താവ് യഹിയ സാരി പറഞ്ഞു.
'എക്‌സ്‌പോ! നിങ്ങള്‍ ഞങ്ങളോടൊപ്പം വിജയിച്ചേക്കില്ല, നിങ്ങളുടെ സ്ഥാനം മാറ്റാന്‍ ഞങ്ങള്‍ ഉപദേശിക്കുന്നു'-അദ്ദേഹം ട്വീറ്റ് ചെയ്തു. 'ദുബയ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ യോഗ്യമായത് തങ്ങളുടെ സേനയ്ക്കുണ്ട്' എന്ന് യുഎഇയിലെ ആക്രമണങ്ങളില്‍ ഗ്രൂപ്പ് നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും ചെയ്ത ബാലിസ്റ്റിക് മിസൈലുകളെ പരാമര്‍ശിച്ച് ഹൂതികളുടെ വാര്‍ത്താ വിതരണ മന്ത്രാലയം അണ്ടര്‍സെക്രട്ടറി നാസര്‍ അല്‍ദിന്‍ അമര്‍ ട്വീറ്റ് ചെയ്തു.
വിനോദസഞ്ചാര, വാണിജ്യ കേന്ദ്രമെന്ന നിലയില്‍ എണ്ണ സമ്ബുഷ്ടമായ രാജ്യത്തിന്റെ സ്ഥാനം വര്‍ണ്ണിക്കുന്നതാണ് ദുബയ് എക്‌സ്‌പോ.
യെമന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ദുബയ് എക്‌സ്‌പോ ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂഥികള്‍
mynews
0