ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങളുമായി സറാപ്പൻ മുങ്ങി, ബേക്കൽ പോലീസ് കേസെടുത്തു.

ബേക്കൽ : ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങളുമായി കടന്നുകളഞ്ഞ അപ്രൈസർക്കെതിരെ ബാങ്ക് മാനേജർ നൽകിയ പരാതിയിൽ ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. കാനറാബാങ്കിന്റെ പെരിയ ശാഖയിൽ നിന്നാണ് 9 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പണയ ഉരുപ്പടികളുമായി ബാങ്കിൽ സ്വർണ്ണം പരിശോധിക്കുന്ന സറാപ്പ് രക്ഷപ്പെട്ടത്. 2021 നവമ്പർ 2,3 തീയ്യതികളിലായി ബാങ്കിൽ പണയം വെച്ച സ്വർണ്ണാഭരണങ്ങളാണ് കാണാതായത്. സംഭവത്തിൽ കാനാറ ബാങ്ക് പെരിയ ശാഖാ മാനേജർ മലപ്പുറം വള്ളിക്കുന്ന് വിഷ്ണുപ്രിയ ഹൗസിലെ പി. വരുണിന്റെ 34, പരാതിയിൽ ബാങ്കിൽ സ്വർണ്ണ പരിശോധന നടത്തുന്ന മണിക്കെതിരെയാണ് ബേക്കൽ പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic