കീഴൂരിൽ രാത്രി 10 കഴിഞ്ഞിട്ടും പാട്ട് നിർത്തിയില്ലെന്ന്, കേസുമെടുത്ത് മൈക്കും കൊണ്ട് പോയി പോലീസ്,

 

ഉദുമ: പോലീസിനെ കൂസാതെ നിശ്ചിതസമയം കഴിഞ്ഞും പാട്ടുപാടി. മൈക്ക് സെറ്റും എടുത്ത് പോലീസ് പോയി. പിറകെ കേസുമെടുത്തു.


കീഴൂരിലെ ലക്കിസ്റ്റാർ ക്ലബ്ബിന്റെ ഉദ്ഘാടനവും പുതുവർഷ ആഘോഷവുമാണ് കേസിൽ കുരുങ്ങിയത്. ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ പരിപാടി സർക്കാർ നിശ്ചയിച്ച രാത്രി 10 മണി കഴിഞ്ഞിട്ടും തുടർന്നതോടെയാണ് മേൽപറമ്പ് പോലീസ് ഇടപെട്ടത്.



10.30 കഴിഞ്ഞും സംഘാടകർ പരിപാടി അവസാനിപ്പിക്കാതിരുന്നതോടെ പോലീസ് നടപടി സ്വീകരിച്ചു.


തുടർന്ന് സഹീർ, മുക്താർ, വിജേഷ് എന്നിവർക്കെതിരേ കേസെടുത്തു. ക്ലബ്ബിന്റെ ഭാരവാഹികളെയും കേസിൽ ഉൾപ്പെടുത്തുമെന്ന് മേൽപറമ്പ് പോലീസ് അറിയിച്ചു.



Previous Post Next Post
Kasaragod Today
Kasaragod Today