യുവാക്കൾക്കിടയിൽ എംഡിഎംഎ മയക്കുമരുന്ന് വ്യാപകമാകുന്നു, മൂന്നു പേരെ ബേഡകം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

കാഞ്ഞിരത്തുങ്കാല്‍: 320 മില്ലിഗ്രാം മാരകമയക്കുമരുന്നായ എംഡി എം എയുമായി മൂന്നു യുവാക്കളെ ബേഡകം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ബേഡകം, വലിയപാറ, കാമലംവളപ്പില്‍ കണ്ണന്‍ (20), കുണ്ടംകുഴി, വേളാഴി, മുതിരങ്ങാനത്തെ കെ പി അഖിലേഷ്‌ (20), കുണ്ടംകുഴി, മരുതടുക്കത്തെ എസ്‌ കെ സിദ്ദാര്‍ത്ഥ്‌(21) എന്നിവരെയാണ്‌ ബേഡകം ഇന്‍സ്‌പെക്‌ടര്‍ ടി ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്‌തത്‌. മൂന്നാംകടവ്‌ കൈരളിപ്പാറ റോഡില്‍ വാഹനപരിശോധന നടത്തുകയായിരുന്നു പൊലീസ്‌ സംഘം. ഇതിനിടയില്‍ ഒരേബൈക്കിലെത്തിയ മൂന്നു പേരെയും തടഞ്ഞുനിര്‍ത്തി നടത്തിയ പരിശോധനയിലാണ്‌ മയക്കുമരുന്നു കണ്ടെടുത്തതെന്ന്‌ പൊലീസ്‌ പറഞ്ഞു. മേല്‍പറമ്പ്‌ സ്വദേശിയായ ഒരാളാണ്‌ മയക്കുമരുന്നു കൈമാറിയതെന്നാണ്‌ യുവാക്കള്‍ പൊലീസിനോട്‌ പറഞ്ഞത്‌. പ്രസ്‌തുത ആളെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. പൊലീസ്‌ സംഘത്തില്‍ ഷിബു. എം ഫിലിപ്പ്‌, പ്രദീപ്‌കുമാര്‍, മനുരാജ്‌, പ്രശാന്ത്‌, ഡ്രൈവര്‍ വിജയന്‍ എന്നിവരും ഉണ്ടായിരുന്നു
أحدث أقدم
Kasaragod Today
Kasaragod Today