ജില്ല മുസാബഖ ഇസ്ലാമിക കലാമേള, മിസ്ബാഹ് സ്മാർട്ട് ബോയ് കലാപ്രതിഭ

കാസര്‍കോട് ജില്ല മുസാബഖ ഇസ്ലാമിക കലാമേള പള്ളങ്കോട് റേഞ്ചിൽ നിന്നും മിസ്ബാഹ് ജൂനിയർ വിഭാഗം കലാപ്രതിഭ കാസറഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച കാസര്‍കോട് ജില്ല മുസാബഖ ഇസ്ലാമിക കലാമേളയില്‍ ജൂനിയര്‍ വിഭാഗം കലാ പ്രതിഭയായി പള്ളങ്കോട് റേഞ്ചിലെ അഡൂര്‍ ഹിമായത്തുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ത്ഥി സ്മാർട്ട്‌ ബോയ് മിസ്ബാഹ് തെരഞ്ഞെടുക്കപ്പെട്ടു. മേഖല തലത്തില്‍ മത്സരിച്ച രണ്ട് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്തമാക്കി ജില്ല യോഗ്യത നേടി. ജില്ലാ തല മലയാള പ്രസംഗത്തിൽ രണ്ടാം സ്ഥാനവും മലയാളഗാനത്തിൽ എ ഗ്രേഡും നേടി. മേഖല ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനത്തെ തുടർന്നാണ് മിസ്ബാഹ് കലാ പ്രതിഭയായത്. നേരത്തെ എല്ലാ മേഖലയിലും തന്റെതായ കഴിവുതെളിയിച്ച കുട്ടിയാണ്, കലാകാരൻ ചട്ടഞ്ചാൽ അസി ട്രന്റിന്റെ മകനാണ് മിസ്ബാഹ്.
أحدث أقدم
Kasaragod Today
Kasaragod Today