18വയസ്സിന് മുകളിലുള്ള പ്ര​വാ​സി​ക​ള്‍ക്കായി ​ ആ​രോ​ഗ്യ ഇ​ന്‍​ഷു​റ​ന്‍​സ്​ പ​ദ്ധ​തി​യു​മാ​യി നോ​ര്‍​ക്ക റൂ​ട്ട്​​സ്​, അറിയാം അനുകൂല്യങ്ങൾ

ദോഹ: ഗുരുതരമായ രോഗങ്ങള്‍ പിടിപെട്ടാല്‍ ചികിത്സക്കുള്ള ചെലവ് പല പ്രവാസികള്‍ക്കും താങ്ങാന്‍ കഴിയുന്നതല്ല. തുച്ഛമായ ശമ്ബളത്തിന് ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് കുടുംബത്തെ സംരക്ഷിക്കുന്നതിനുള്ള പ്രാരാബ്ധങ്ങള്‍ക്കൊപ്പം ചികിത്സച്ചെലവ് കൂടി വന്നാല്‍ ജീവിതം വഴിമുട്ടും. കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ പ്രവാസികളുടെ ദുരിതങ്ങളും ഇരട്ടിയായി. ചികിത്സക്കായുള്ള പ്രവാസികളുടെ ബുദ്ധിമുട്ട് കണ്ടറിഞ്ഞാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി നോര്‍ക്ക റൂട്ട്സ് രംഗത്തെത്തിയത്. നിരവധി പേര്‍ ഈ പദ്ധതിയുടെ ആനുകൂല്യം ഇതിനകം സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍, ഈ പോളിസിയെക്കുറിച്ച്‌ അറിയാത്ത ഒട്ടേറെ പേര്‍ ഇപ്പോഴുമുണ്ട്. കുറഞ്ഞനിരക്കില്‍ ആരോഗ്യപരിരക്ഷ പ്രവാസികള്‍ക്ക് ഏറ്റവും കുറഞ്ഞനിരക്കില്‍ ആരോഗ്യ പരിരക്ഷ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസി സര്‍ക്കാര്‍ ആരംഭിച്ചത്. 18നും 60നും മധ്യേ പ്രായമുള്ള പ്രവാസികള്‍ക്കും അവരോടൊപ്പം വിദേശത്ത് താമസിക്കുന്ന കുടുംബങ്ങള്‍ക്കും പദ്ധതിയില്‍ ചേരാം. 13 ഗുരുതര രോഗങ്ങള്‍ക്ക് പ്രതിവര്‍ഷം 550 രൂപനിരക്കില്‍ ഒരു ലക്ഷം രൂപവരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. കൂടാതെ, അപകടം മൂലമുള്ള മരണത്തിന് രണ്ട് ലക്ഷം രൂപയുടെയും സ്ഥിരമോ ഭാഗികമോ ആയ അംഗവൈകല്യങ്ങള്‍ക്ക് പരമാവധി ലക്ഷം രൂപയുടെയും പരിരക്ഷ ഈ പോളിസിയിലൂടെ ലഭിക്കും. അപേക്ഷകര്‍ ആറ് മാസത്തില്‍ കുറയാത്ത വിസയോ റസിഡന്‍റ് പെര്‍മിറ്റോ ഉള്ളവരാകണം. പ്രവാസി ഐഡന്‍റിറ്റി കാര്‍ഡ് ഉള്ളവര്‍ക്കും പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പോളിസിയില്‍ അംഗമാകാന്‍ കഴിയും. അഞ്ച് പ്രവൃത്തിദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റ് വഴി അനുബന്ധ രേഖകളും ഫീസും സഹിതം അപേക്ഷിച്ചാല്‍ അഞ്ച് പ്രവൃത്തി ദിവസത്തിനുള്ളില്‍ പോളിസി സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പ്രവാസിയുടെ വിദേശത്തുള്ള കുടുംബാംഗങ്ങള്‍ക്ക് വേവ്വേറെ അപേക്ഷ സമര്‍പ്പിക്കണം. പോളിസി അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിന് ശേഷം മാത്രമാണ് ക്ലെയിമിനായി അപേക്ഷിക്കാന്‍ സാധിക്കുക. ഇന്‍ഷുറന്‍സ് ക്ലെയിം ഫോം വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ക്ലെയിം ഫോമും അതോടൊപ്പം നല്‍കേണ്ട സര്‍ട്ടിഫിക്കറ്റും അനുബന്ധ രേഖകളും സഹിതം നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച്‌ ഒപ്പിട്ട ക്ലെയിം ഫോമിനോടൊപ്പം പാസ്പോര്‍ട്ടി‍െന്‍റ ഫ്രണ്ട് പേജ്, അഡ്രസ് പേജ്, വിസ, റസിഡന്‍റ് പെര്‍മിറ്റ്, ഇഖാമ എന്നിവയുടെ കോപ്പിയും ഫോട്ടോയും ഹാജരാക്കണം. ഇന്ത്യയിലും വിദേശത്തുമുള്ള സ്പെഷലിസ്റ്റ് രജിസ്റ്റേഡ് മെഡിക്കല്‍ പ്രാക്ടീഷനര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നതാണ്. രോഗനിര്‍ണയത്തിനുശേഷം 30 ദിവസത്തിനുള്ളില്‍ ക്ലെയിമിനുള്ള അപേക്ഷ സമര്‍പ്പിക്കണം. പ്രവാസിയുടെ നാട്ടിലുള്ള കുടുംബാംഗങ്ങള്‍ക്ക് പോളിസിയുടെ ആനുകൂല്യം ലഭിക്കില്ല.ക്ലെയിം തുക ഇന്‍ഷുറന്‍സ് കമ്ബനി നോര്‍ക്ക റൂട്ട്സിന് കൈമാറുകയാണ് ചെയ്യുക. നോര്‍ക്ക റൂട്ട്സ് ഈ തുക അപേക്ഷക‍െന്‍റ അക്കൗണ്ടിലേക്ക് നല്‍കും. പോളിസി ഇഷ്യു ചെയ്യുന്നതിന് മുമ്ബ് 48 മാസത്തിനുള്ളില്‍ ഏതെങ്കിലും രോഗലക്ഷണങ്ങളോ രോഗമോ കണ്ടെത്തുകയോ ചികിത്സ തേടുകയോ ചെയ്താല്‍ അവ പ്രീ എക്സിസ്റ്റിങ് ഇല്‍നെസ് എന്ന് കരുതപ്പെടുന്നു. ഇത്തരം രോഗങ്ങള്‍ക്ക് 48 മാസം (നാല് വര്‍ഷം) തുടര്‍ച്ചയായി പോളിസി കവറേജ് കഴിയുന്നതുവരെ പരിരക്ഷ ലഭിക്കുകയില്ല. കാലാവധി ഒരുവര്‍ഷം പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പോളിസി കാലാവധി ഒരു വര്‍ഷമാണ്. കാലാവധി തീരുന്നതിന് 30 ദിവസം മുമ്ബ് പോളിസി പുതുക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പോളിസി രേഖകള്‍ നഷ്ടപ്പെ
Previous Post Next Post
Kasaragod Today
Kasaragod Today