യു.പിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; സോണിയാ ഗാന്ധിയ്ക്ക് രാജിക്കത്ത് നല്‍കി റായ്ബറേലി എം.എല്‍.എ

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലി എം.എല്‍.എ അതിഥി സിങ് പാര്‍ട്ടി വിട്ടു. തെരഞ്ഞെടുപ്പില്‍ ഇവര്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വെറും മൂന്നാഴ്ച മാത്രം അകലെ അഥിതിയുടെ ഈ തീരുമാനം ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്. തന്റെ രാജിക്കത്ത് അതിഥി സോണിയ ഗാന്ധിക്ക് അയച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് രാജിക്കത്ത് നല്‍കിയത്. രണ്ട് മാസം മുമ്ബ് തന്നെ, 2021 നവംബറില്‍, അതിഥി കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ രാജിക്കത്ത് നല്‍കിയതിലൂടെ പാര്‍ട്ടി മാറ്റം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
أحدث أقدم
Kasaragod Today
Kasaragod Today