2 കോടിയിലേറെ വിലവരുന്ന ആംബർഗ്രിസ് വില്‍ക്കാന്‍ ശ്രമം ; കാസര്‍കോട് സ്വദേശികളടക്കം 4 പേര്‍ പിടിയില്‍

മംഗളൂരു : 2.2 കോടി രൂപ വിലമതിക്കുന്ന ആംബർഗ്രിസ് (തിമിംഗല ഛർദ്ദി) വിൽക്കാൻ ശ്രമിച്ച നാല് പേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കങ്കനാടി ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെപ്പിനമൊഗരുവില്‍ നിന്നാണ് നാല്‍വര്‍ സംഘം പിടിയിലായത്.കുടക് സ്വദേശികളായ എം എ ജാബിർ (35), എൽ കെ ഷബാദ് (27), കാസർകോട് ജില്ലയിലെ ഹോസ്‌ദുര്‍ഗില്‍ നിന്നുള്ള വി പി അസീർ (36), എൻ ഷരീഫ് (32) എന്നിവരാണ് പിടിയിലായതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരിറാം ശങ്കർ അറിയിച്ചു. പ്രതികളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകളും ഒരു കാറും 1070 രൂപയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത ആംബർഗ്രിസ് ഉൾപ്പെടെയുള്ള വസ്തുക്കളുടെ ആകെ മൂല്യം 2,25,92,070 രൂപയാണ്.
أحدث أقدم
Kasaragod Today
Kasaragod Today