ഹൊസ്‌ദുര്‍ഗ്ഗ്‌ ഡിവൈ എസ്‌ പി യുടെ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം

കാസര്‍കോട്‌: ഡിവൈ എസ്‌ പിയുടെ ഫേസ്‌ ബുക്ക്‌ അക്കൗണ്ട്‌ വ്യാജമായി ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം. സംഭവത്തില്‍ പൊലീസ്‌ അന്വേഷണം ആരംഭിച്ചു. ഹൊസ്‌ദുര്‍ഗ്ഗ്‌ ഡിവൈഎസ്‌ പി ഡോ. വി ബാലകൃഷ്‌ണന്റെ ഫോട്ടോ ഉപയോഗിച്ചാണ്‌ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കിയത്‌. വ്യാജ അക്കൗണ്ടിലൂടെ സുഹൃത്തുക്കളില്‍ നിന്നു ധനസഹായം ആവശ്യപ്പെട്ടു പോസ്റ്റിട്ടതോടെയാണ്‌ സംഭവം ശ്രദ്ധയില്‍പ്പെട്ടത്‌. സുഹൃത്തുക്കള്‍ വിളിച്ച്‌ അന്വേഷിച്ചപ്പോഴാണ്‌ വ്യാജ അക്കൗണ്ട്‌ ഉണ്ടാക്കിയ കാര്യം ഡിവൈ എസ്‌ പി അറിയുന്നത്‌.തന്റെ അക്കൗണ്ടിലൂടെ ആരോടും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വ്യാജ അക്കൗണ്ടിലെ സന്ദേശം വിശ്വസിച്ച്‌ ആരും പണം അയച്ചു കൊടുക്കരുതെന്നും ഡിവൈ എസ്‌ പി അഭ്യര്‍ത്ഥിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today