കാണാതായ നെല്ലിക്കുന്ന് സ്വദേശിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: രണ്ടുദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് സുബ്രഹ്‌മണ്യക്ഷേത്രത്തിന് മുന്‍വശത്തെ പരേതനായ നാരായണന്‍-ലക്ഷ്മി ദമ്പതികളുടെ മകന്‍ വിനോദിനെ (32) യാണ് ഇന്നലെ രാത്രി വീടിന് സമീപത്ത് നിന്ന് നൂറുമീറ്റര്‍ അകലെ വാടക ക്വാര്‍ട്ടേഴ്സിന് സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തെരുവത്ത് ഹൊന്നമൂല വെല്‍ഡിംഗ് കടയിലെ തൊഴിലാളിയാണ് വിനോദ്. രണ്ടുദിവസം മുമ്പ് വിനോദിനെ കാണാതായതുസംബന്ധിച്ച് വീട്ടുകാര്‍ കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. ഭാര്യ: സുഭാഷിണി. മക്കള്‍: വിഹാന്‍, ആവണി. സഹോദരങ്ങള്‍: ഭാസ്‌കരന്‍, ശശികല, അമിത, ശൈലജ.
أحدث أقدم
Kasaragod Today
Kasaragod Today