സൗദിയിൽ മരിച്ച കാസർകോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

പെരിയ: വീടെന്ന സ്വപ്‌നം സാക്ഷാത്‌ക്കരിക്കുവാന്‍ ബന്ധുക്കളെയും ഭാര്യയെയും മക്കളെയും കാണാതെ എട്ടു വര്‍ഷത്തോളം മണലാരണ്യത്തില്‍ ജീവിതം ഹോമിച്ച പ്രവാസി മരണപ്പെട്ടു. ചാലിങ്കാല്‍, മൊട്ട, ചെക്കിയാര്‍പ്പിലെ ടി വി അശോകന്‍ (52) ആണ്‌ മരിച്ചത്‌. മൃതദേഹം ഇന്നു പുലര്‍ച്ചെ നാട്ടിലെത്തിച്ചു. സൗദിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഒരാഴ്‌ച മുമ്പാണ്‌ മരണം സംഭവിച്ചത്‌. ഈ വിവരം ഇന്നലെയാണ്‌ വീട്ടുകാരെ അറിയിച്ചത്‌. എട്ടു വര്‍ഷം മുമ്പാണ്‌ ഏറ്റവും ഒടുവില്‍ നാട്ടില്‍ വന്നു പോയത്‌. വീട്‌ പണി പൂര്‍ത്തിയാക്കി നാട്ടിലേയ്‌ക്ക്‌ തിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു അശോകന്‍. ഇതിനിടയിലാണ്‌ മരണം തട്ടിയെടുത്തത്‌. പരേതരായ രാമന്‍ വിശ്വകര്‍മ്മന്‍- മാണിഅമ്മ ദമ്പതികളുടെ മകനാണ്‌. ഭാര്യ: സജിനി പരിയാരം. മക്കള്‍: അശ്വിന്‍, അലന്‍(ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ഗീത, ലക്ഷ്‌മി, പത്മാവതി, ചന്ദ്രന്‍, അനില്‍, പത്മനാഭന്‍, വത്സല, പരേതനായ മനോഹരന്‍.
أحدث أقدم
Kasaragod Today
Kasaragod Today