കാസർകോട്ടെ ധനകാര്യ സ്ഥാപനത്തിലെ മാനേജരെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാണാതായ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്ടെ ശ്രീറാം ഫിനാന്‍സ് ഏരിയ മാനജര്‍ മല്ലം കോപ്പാളം കൊച്ചി ശ്രീദേവി കൃപയിലെ ഹര്‍ഷിത് കുമാര്‍ (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മുതലാണ് യുവാവിനെ കാണാതായത്. തുടര്‍ന്ന് പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തി വരുന്നതിനിടെ ചന്ദ്രഗിരി പാലത്തിന് മുകളില്‍ ഹര്‍ഷിതിന്റെ ബൈക് കണ്ടെത്തി. സംശയത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ തിങ്കളാഴ്ച രാവിലെ തുരുത്തിക്കടുത്ത് പുഴയില്‍ യുവാവിന്റെ മൃതദേഹം കാണപ്പെടുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. മോഹന്‍ റാവു – ജയലക്ഷ്മി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: അശ്വിനി കുമാര്‍, ലക്ഷി കാന്ത്, രേഖ
Previous Post Next Post
Kasaragod Today
Kasaragod Today