ബേക്കൽ തൃക്കണ്ണാട് റോഡിൽ കാറിടിച്ച് ഒരാൾ മരിച്ചു

ബേക്കൽ: ബേക്കൽ തൃക്കണ്ണാട് റോഡിൽ കാറിടിച്ച് ഒരാൾ മരിച്ചു. ബേക്കൽ മലാംകുന്നിലെ 'ബാലകൃഷ്ണൻ (65) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുകയായിരുന്ന ബാലകൃഷ്ണനെ കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഉടൻ മംഗ്ളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, പ്രതിമ നിർമ്മാണ ജോലിക്കാരനാണ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.
أحدث أقدم
Kasaragod Today
Kasaragod Today