മുളിയാറിൽ കർഷകരെ പൊറുതി മുട്ടിച്ച കാട്ടുപന്നിയെ വെടിവെച്ചു വീഴ്ത്തി വനംവകുപ്പ്

മുളിയാ
ർ: കാസർകോട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ പി. ധനേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം റെയ്ഞ്ച് ഓഫീസർ സോളമൻ ജോർജ് ഏർപ്പെടുത്തിയ രാത്രികാല നിരീക്ഷണത്തിനിടയിൽ വനം -വന്യ ജീവിവകുപ്പ് ഷൂട്ടർ ബി.അബ്ദുൾഗഫൂറിന്റെ നേതൃത്വത്തിലുള്ള പ്രത്യക ദൗത്യസംഘം കാട്ടുപ്പന്നിയെ വെടിവെച്ച്കൊന്നു. മുതലപ്പാറ വാട്ടർ ടാങ്കിന്റെ പിറകിലുള്ള ഫ്രീ കുവൈത്ത് അബുല്ലയുടെ കൃഷിയിടത്തിൽനിന്നാണ് പന്നിയെ വെടിവെച്ചത്. ആർ.ആർ.ടി ഹോറസ്റ്റ് ഓഫീസർ എം.പി രാജു , കാറഡുക്കസെക്‌ഷൻഫോറസ്റ്റ്ഓഫീസർ എൻ.വി സത്യൻ, വനംവകുപ്പ്ജീവനക്കാരായ സനൽ, അബ്ദുല്ലകുഞ്ഞി കുളത്തൂർ, ലൈജു,ബിബിൻസൺ ബാബു, ഡ്രൈവർ ബാലൻമൂല എന്നിവർസംഘത്തിൽ ഉണ്ടായിരുന്നു. പന്നിശല്യമുള്ള മേഖലകളിലെ കർഷകരുടെ ആശങ്ക അകറ്റുമെന്നും വരും ദിവസങ്ങളിൽ രാത്രികാലനിരീക്ഷണം തുടരുമെന്നും ഡി.എഫ്.ഒ പി.മഹേഷ്കുമാർപറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today