ദേളിയിൽ നടത്തിയ വാഹന പരിശോധന യിൽ എം ഡി എം എ മയക്കുമരുന്ന് പിടികൂടി, ഒരാൾ അറസ്റ്റിൽ

കാസർകോട്: സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കാസർകോട് ജില്ലയിൽ ബേക്കൽ സബ് ഡിവിഷന് കീഴിൽ പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പോലീസ് പിടികൂടി. കളനാട് കീഴൂർ സ്വദേശിയായ യുവാവിനെ ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാർ മേല്പറമ്പ സി ഐ ടി ഉത്തംദാസ് , എസ് ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്ത്വത്തിൽ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി മേല്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ ദേളിയിൽ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത മയക്കുമരുന്നായ എംഡിഎംഎയുടെ ശേഖരവുമായി കീഴൂർ ചെമ്പരിക്ക റിസോർട്ട് റോഡ് സ്വദേശിയും ഇപ്പോൾ അരമങ്ങാനം താമസക്കാരനുമായ മുഹമ്മദ് ബഷീർ, 34 വയസ് എന്നയാൾ പിടിയിലായത് ഇയാളിൽ നിന്ന് 19.75 ഗ്രാം മയക്കുമരുന്നും KL14w3889 ബുളളറ്റ് മോട്ടോർ സൈക്കിളും ATM കാർഡുകളും പിടികൂടി കഴിഞ്ഞയാഴ്ച ബേക്കൽ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കളനാട് കീഴൂർ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാൻ 30 വയസ് എന്നയാളെയും ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദ് എ എം 45 വയസ് എന്നയാളെയും മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തിരുന്നു അവരിപ്പോൾ ജയിലിലാണ്. ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേന ഐപിഎസിന്റെ നിർദ്ദേശപ്രകാരം മയക്കുമരുന്ന് വേട്ടയിൽ ഡി വൈ എസ് പി സികെ സുനിൽ കുമാറിനൊപ്പം മേല്പറമ്പ സിഐ ഉത്തംദാസ് ടി, മേല്പറമ്പ എസ് ഐ വിജയൻ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ് അജീഷ് സന്തോഷ് മേല്പറമ്പ സ്റ്റേഷനിലെ പോലീസുകാരായ ജോസ് വിൻസൻറ് ,രജീഷ് ,പ്രശോഭ് വനിതാ പോലീസ് ഷീല എന്നിവർ പങ്കെടുത്തു അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് ശേഷം കാസർകോട് സെഷൻസ് കോടതിയിൽ ഹാജരാക്കും അടുത്ത കാലത്ത് ജില്ല പോലീസ് മേധാവിയുടെ നേതൃത്ത്വത്തിൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വൻ മയക്കുമരുന്ന് വേട്ടയാണ് നടത്തിവരുന്നത്. മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റു ആളുകളെ കുറിച്ചും കൂടുതലായി അന്വേഷണം നടത്തി വരുന്നതായും ഇതിനായി സ്പെഷ്യൽ ആക്ഷൻ ഫോർസ് രൂപികരിച്ചതായും ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന അറിയിച്ചിരുന്നു
Previous Post Next Post
Kasaragod Today
Kasaragod Today