ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിനു സസ്പെന്‍ഷനിലായ കാസര്‍കോട് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ഇടുക്കിയിലും സമാന ആരോപണം നേരിട്ടിരുന്നുവെന്ന്

കാസര്‍കോട്: ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കാസര്‍കോട് ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പരിഹരിക്കുന്നതിനും ജില്ലാതലത്തില്‍ രൂപീകരിച്ച ഇന്റേണല്‍ കംപ്ലയിന്റ് അതോറിറ്റി അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താനും ഉത്തരവ്. ഇടുക്കിയില്‍ വെച്ചും ഇയാള്‍ക്കെതിരെ സമാന ആരോപണം ഉയര്‍ന്നിരുന്നുവെന്നാണ് ആക്ഷേപം
أحدث أقدم
Kasaragod Today
Kasaragod Today