യുദ്ധ ഭീതി, യുക്രൈനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ കാസര്‍കോട്‌ ജില്ലക്കാരും

തിരു:യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങളില്‍ തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആകര്‍ഷകമായ ഇളവുകളും സൗകര്യങ്ങളും നല്‍കുന്ന രാജ്യം എന്ന നിലയിലാണ്‌ മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ മക്കളുടെ ഉന്നത പഠനത്തിന്‌ ഉക്രെയിനിനെ തിരഞ്ഞെടുക്കുന്നത്‌. മറ്റ്‌ ലോക രാജ്യങ്ങളെ അപേക്ഷിച്ച്‌ ജീവിതച്ചെലവിലെ കുറവും ഫീസിളവും തന്നെയാണ്‌ പ്രധാന ആകര്‍ഷണ ഘടകം. അനൗ ദ്യോഗിക കണക്കു പ്രകാരം ഉക്രെയിനിലുള്ള വിദ്യാര്‍ത്ഥികളില്‍ പകുതിയും മലയാളികളാണ്‌. മെഡിക്കല്‍ കോഴ്‌സുകള്‍ക്കാണ്‌ മലയാളികള്‍ അധികവും റഷ്യയേയും ഉക്രെയിനേയും ആശ്രയിക്കുന്നത്‌. സീറ്റ്‌ ലഭ്യതയും ആദ്യ പരിഗണന ഈ രാജ്യങ്ങള്‍ക്ക്‌ നല്‍കാന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രചോദനമാകുന്നുണ്ട്‌. മൊത്തം 30 ലക്ഷത്തോളം രൂപ മാത്രമേ ഫീസിനത്തില്‍ വേണ്ടിവരുന്നുള്ളൂ എന്നതും ഉക്രെയിന്‍ ഭാഷ പഠിക്കാന്‍ അവസരം ലഭിക്കുന്നു എന്നതും ഉക്രെയിനില്‍ തന്നെ പാര്‍ട്ട്‌ ടൈം ജോലി സാധ്യതയുമെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക്‌ അനുകൂല സാഹചര്യമാകുകയും ചെയ്യുന്നു. യുദ്ധമാരംഭിക്കും മുമ്പ്‌ തന്നെ എല്ലാ വിദ്യാര്‍ത്ഥികളോടും രാജ്യത്തയ്‌ക്ക്‌ മടങ്ങി എത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടും പല വിദ്യാര്‍ത്ഥികളും മടിച്ചു നിന്നത്‌ പഠനം പാതി വഴിയില്‍ മുടങ്ങുമെന്ന ഭയം കൊണ്ടായിരുന്നു. ജില്ലയിലെ പെരുമ്പള, ചട്ടഞ്ചാല്‍, ഇരിയണ്ണി, ആര്‍ ഡി നഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഉക്രയിനില്‍ പഠിക്കുന്നുണ്ട്‌.
Previous Post Next Post
Kasaragod Today
Kasaragod Today