വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു,യുവാവിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു

വെള്ളരിക്കുണ്ട്: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ എറണാകുളം സ്വദേശിക്കെതിരെ കോടതി നിർദ്ദേശ പ്രകാരം വെള്ളരിക്കുണ്ട് പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. എറണാകുളം പുല്ലേപ്പടി ജംഗ്ഷനിലെ ഇന്റലിജന്റ് എജ്യുക്കേഷൻ എന്ന സ്ഥാപനത്തിലെ ബിനോയ് തോമസിനെതിരെയാണ് 38, പോലീസ് വഞ്ചനാക്കേസുകൾ റജിസ്റ്റർ ചെയ്തത്. വെള്ളരിക്കുണ്ട് കൊച്ചു കലയാങ്കണ്ടം ഹൗസിലെ ആന്റണി ഡൊമനിക്കിന്റെ ഭാര്യയ്ക്ക് ലിത്വാനിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് 4,50,000 രൂപയാണ് ബിനോയ് തോമസ് തട്ടിയെടുത്തത്. വെള്ളരിക്കുണ്ട് കോട്ടയിൽ ഹൗസിലെ ജാക്ക്സ്.കെ. ജോയിക്ക് 42, കാനഡയിലേക്കുള്ള വിസ വാഗ്ദാനം ചെയ്ത് 3,0,5000 രൂപയാണ് ബിനോയ് തോമസ് കൈപ്പറ്റിയത്. 2019 മാർച്ച് മാസത്തിലാണ് സാമ്പത്തിക ഇടപാടുകൾ നടന്നത്. വിസയോ പണമോ കിട്ടാത്തതിനെത്തുടർന്നാണ് വെള്ളരിക്കുണ്ട് സ്വദേശികൾ ഹോസ്ദുർഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി ഇടപെടലിനെത്തുടർന്നാണ് എറണാകുളം സ്വദേശിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്.
Previous Post Next Post
Kasaragod Today
Kasaragod Today

Artic