കരിപ്പൂരിൽ വൻ സ്വര്‍ണ്ണ വേട്ട; ദുബായിൽ നിന്ന് വന്ന യാത്രക്കാരനും സ്വീകരിക്കാനെത്തിയവരും അറസ്റ്റില്‍

മലപ്പുറത്ത് വീണ്ടും സ്വര്‍ണ്ണ വേട്ട .കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തു നിന്നാണ് പൊലീസ് സ്വര്‍ണ്ണം പിടികൂടിയത്.ഒരു കിലോ സ്വര്‍ണ്ണ മിശ്രിതവുമായി മൂന്നു പേര്‍ അറസ്റ്റിലായി. ദുബായില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയ വാഴക്കാട് സ്വദേശി മുഹദ് റമീസ് , സ്വീകരിക്കാനെത്തിയ താമരശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫ, കുന്നമംഗലം ഉവൈസ് സൈനുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയവരില്‍ നിന്ന് പൊലീസ് സ്വര്‍ണ്ണം പിടികൂടിയിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today