എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതിനു മദ്രസ അധ്യാപകനെതിരെ മേല്‍പറമ്പ്‌ പൊലീസ്‌ കേസെടുത്തു

ചട്ടഞ്ചാല്‍: എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചതിനു മദ്രസ അധ്യാപകനെതിരെ മേല്‍പറമ്പ്‌ പൊലീസ്‌ പോക്‌സോ കേസെടുത്തു. ഉസ്‌മാ(42)നെതിരെയാണ്‌ കേസ്‌. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയിലെ പതിമൂന്നു വയസ്സുള്ള പെണ്‍കുട്ടിയെയാണ്‌ ഈ മാസം 12ന്‌ പീഡന ശ്രമത്തിനു ഇരയായത്‌. പെണ്‍കുട്ടിയെ മുറിയിലേയ്‌ക്ക്‌ വിളിച്ചു കൊണ്ടുപോയി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ച്‌ ചൈല്‍ഡ്‌ ലൈന്‍ നല്‍കിയ പരാതിയിന്മേലാണ്‌ കേസെടുത്തത്‌. പ്രതിക്കായി പൊലീസ്‌ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.
Previous Post Next Post
Kasaragod Today
Kasaragod Today