ബേക്കൽ സ്റ്റേഷൻ പരിധിയിൽ 7 വിദ്യാർത്ഥി നികൾ പീഡനത്തിനിരയായ സംഭവം, പ്രതികളില്‍ ചിലര്‍ മുങ്ങി

ബേക്കല്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ഏഴുപെണ്‍കുട്ടികളെ പീഡിപ്പിച്ച പോക്‌സോ കേസുകളില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. ബേക്കല്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ ഒരു സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്‌ പീഡനത്തിനു ഇരയായത്‌. മൂന്നു വര്‍ഷം മുമ്പാണ്‌ കേസിനാസ്‌പദമായ സംഭവം. ഭീഷണിപ്പെടുത്തിയതിനാല്‍ പീഡനത്തിനു ഇരയായ പെണ്‍കുട്ടികള്‍ വിവരം പുറത്തു പറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ്‌ പീഡനവിവരം പുറത്തു വന്നത്‌. തുടര്‍ന്നാണ്‌ ഏഴു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തത്‌. കേസുകളില്‍ പ്രതിയായവരില്‍ ചിലര്‍ സ്ഥലംവിട്ടതായാണ്‌ സൂചന. എന്നാല്‍ കൗണ്‍സിലിംഗിനു മുമ്പു തന്നെ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച സംഭവം നാട്ടില്‍ ചര്‍ച്ചായായിരുന്നു. പ്രതികളായവര്‍ സ്വാധീനമുള്ളവരായതിനാല്‍ ചിലര്‍ മുന്‍കൈയെടുത്തു ഒത്തു തീര്‍ക്കുകയായിരുന്നുവെന്നു ആക്ഷേപമുണ്ട്‌. ഇതേ കുറിച്ചും പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌.
أحدث أقدم
Kasaragod Today
Kasaragod Today