കുമ്പള :പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ കേസ്.സ്റ്റേഷൻ പരിധിയിലെ 14 കാരിയെ സ്വന്തം വീട്ടിൽ വെച്ച് 45 കാരനായ പിതാവ് ഇക്കഴിഞ്ഞ ജനുവരി മാസം മുതൽ മാർച്ച് മാസം വരെയുള്ള ചില ദിവസങ്ങളിൽ പീഡനത്തിനിരയാക്കിയെന്ന് ബന്ധുക്കൾചൈൽഡ് ലൈൻ അധികൃതരെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുമ്പളപോലീസിന് വിവരം കൈമാറുകയായിരുന്നു.തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം പിതാവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിനെതിരെ പോക്സോ ചുമത്തി കേസെടുത്തു
mynews
0