ചട്ടഞ്ചാല്‍ ഓക്‌സിജന്‍ പ്ലാന്റ്‌ ഉദ്‌ഘാടനം നാളെ

കാസര്‍കോട്‌: രാജ്യത്ത്‌ ആദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിച്ച ഒക്‌സിജന്‍ പ്ലാന്റ്‌ നാളെ നാടിന്‌ സമര്‍പ്പിക്കും. മന്ത്രി പി രാജീവ്‌, പ്ലാന്റ്‌ ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്‌ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ബാലകൃഷ്‌ണന്‍ ആധ്യക്ഷ്യം വഹിക്കും. മെഡിക്കല്‍ ഒക്‌സിജന്റെ ആദ്യ ഓര്‍ഡര്‍ രാജ്‌മോഹന്‍ എം പിയും വ്യവസായ ഒക്‌സിജന്റെ ആദ്യ ഓര്‍ഡര്‍ സി എച്ച്‌ കുഞ്ഞമ്പു എം എല്‍ എയും സ്വീകരിക്കും. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ സജിത്ത്‌കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ചട്ടഞ്ചാലില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വ്യവസായ പാര്‍ക്കിലെ 50 സെന്റ്‌ സ്ഥലവും 1.27 കോടി രൂപയുമാണ്‌ ജില്ലാ പഞ്ചായത്ത്‌ പദ്ധതിക്കായി മാറ്റിവെച്ചത്‌. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി ലഭിച്ച തുകയും ചേര്‍ത്താണ്‌ 2.97 കോടി രൂപ ചെലവില്‍ പ്ലാന്റ്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്‌. പ്ലാന്റില്‍ പ്രതിദിനം 200 സിലിണ്ടര്‍ ഒക്‌സിജന്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയും. ചുരുങ്ങിയ നിരക്കില്‍ മെഡിക്കല്‍-വ്യവസായിക ആവശ്യങ്ങള്‍ക്ക്‌ ഒക്‌സിജന്‍ ലഭ്യമാക്കിയാണ്‌ പദ്ധതിയുടെ ലക്ഷ്യം.
أحدث أقدم
Kasaragod Today
Kasaragod Today