ഓട്ടോഡ്രൈവര്‍ ബങ്കരക്കുന്ന് സ്വദേശി ഇബ്രാഹിം അസുഖം മൂലം മരിച്ചു

കാസര്‍കോട്: നെല്ലിക്കുന്ന് ബങ്കരക്കുന്ന് സ്വദേശിയും ഓട്ടോഡ്രൈവറും കൊറക്കോട് താമസക്കാരനുമായ ഇബ്രാഹിം(51) അന്തരിച്ചു. ഇന്ന് രാവിലെ സ്വകാര്യാസ്പത്രിയിലായിരുന്നു മരണം. ബങ്കരക്കുന്നിലെ പരേതരായ അഹമ്മദ്-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ തെരുവത്ത്. മക്കള്‍: ഇനാസ്, ഇസാന, സാനത്ത്, ഇലാഫ്, മുബഷിറ, മുന്‍സീറ. സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍, മഹമൂദ്, ഫാത്തിമ, ഖദീജ, ഹലീമ,പരേതനായ അബ്ദുള്‍ റഹ്‌മാന്‍. നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.
Previous Post Next Post
Kasaragod Today
Kasaragod Today