പ്രവാസി സാമൂഹിക പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ: മലപ്പുറം തിരൂരങ്ങാടി സ്വദേശിയും ഒ.ഐ.സി.സി ജിദ്ദ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റുമായിരുന്ന ഹുസൈന്‍ കല്ലൂപ്പറമ്ബന്‍ ജിദ്ദയില്‍ നിര്യാതനായി. ചൊവ്വാഴ്ച രാത്രിയുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണം. 30 വര്‍ഷത്തോളമായി സൗദിയില്‍ വാന്‍ സെയില്‍സ്മാന്‍ ആയി ജോലിചെയ്തുവരികയായിരുന്നു. ഒ.ഐ.സി.സി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദീഖ് കല്ലൂപ്പറമ്ബന്റെ ജ്യേഷ്ഠ സഹോദരനാണ്. വിവരമറിഞ്ഞു റിയാദില്‍ നിന്നും സിദ്ദീഖ് ജിദ്ദയിലെത്തിയിട്ടുണ്ട്. പിതാവ്: പരേതനായ മുഹമ്മദ്, മാതാവ്: ഹലീമ, ഭാര്യ: ആരിഫ, മക്കള്‍: ആഫിയ, അന്‍സിലത്ത്, ഹുസ്ന നസ്‌റിന്‍, മുഹമ്മദ് ഇബ്രാഹിം, മുഹമ്മദ് സയാന്‍. മയ്യിത്ത് സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരണാനന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ സിദ്ധീഖിനോടൊപ്പം കെ.എം.സി.സി, ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
Previous Post Next Post
Kasaragod Today
Kasaragod Today