നാരംപാടി ∙ ഉദ്ധംപാറയിലും പരിസരത്തുമായി 3 ദിവസങ്ങൾക്കിടെ തെരുവു നായ കടിച്ചത് 4 കുട്ടികളെ. ഇന്നലെ വൈകുന്നേരം വീടിന്റെ സിറ്റൗട്ടിൽ കളിക്കുമ്പോൾ ഉദ്ദംപാറയിലെ റഫീക്കിന്റെ മകൾ അയിശ റൗഹയ്ക്കാണു (11 മാസം) കടിയേറ്റത്. 14 മുതൽ ഇന്നലെ വരെയാണ് തുടർച്ചയായ ദിവസങ്ങളിൽ നായ വിദ്യാർഥികളായ കുട്ടികളെ കടിച്ചത്. 15ന് വൈകുന്നേരം നാരംപാടി പിലികുട് ലുവിലെ മുരളിയുടെ മകൾ ഋതികയ്ക്കും (2) രാവിലെ സ്കൂളിലേക്കിറങ്ങിയ കദീജത്ത് കുബ്റയ്ക്കും (8) പരുക്കേറ്റിരുന്നു. 14ന് സന്ധ്യക്ക് ഇതേ വീട്ടുപരിസരത്തുള്ള അബൂബക്കറിന്റെ മകൾ ഹയാന മർവയ്ക്കു (8) മദ്രസ വിട്ടുവരുമ്പോൾ നായയുടെ കടിയേറ്റു.
വീടിനകത്ത് ഉള്ളവരെയും പുറത്തുപോകുന്നവരേയും നായ ആക്രമിക്കാൻ തുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ് കഴിയുന്നത്. ഒരു നായ തന്നെയാണോ അക്രമിക്കുന്നതെന്ന സംശയത്തിലാണ് ഇവർ. കൊച്ചു കുട്ടികളെ അക്രമിച്ചതോടെ സ്കൂളിൽ പോകുന്ന വിദ്യാർഥികളും ഭീതിയിലായിരിക്കുകയാണ്. നായയെ കണ്ടു പേടിച്ചോടുന്നതിനാൽ വീണു പരുക്കൽക്കുന്ന കുട്ടികൾ മാനസികമായും തളരുന്നു. തെരുവു നായ്ക്കളെ വന്ധ്യംകരിക്കാൻ തീവ്രമായ നീക്കം നടത്തണമെന്ന ആവശ്യം ശക്തമാണ്.
തെരുവ് നായ ശല്യം രൂക്ഷം, നാല് കുട്ടികൾക്ക് കടിയേറ്റു,ഒരു കുട്ടിയുടെ ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴയ്ക്ക്
mynews
0