75ലക്ഷം രൂപ യുടെ സ്വർണവുമായി ഉദുമ സ്വദേശി കൊച്ചിയിൽ പിടിയിൽ

ബേക്കൽ :ഒന്നരക്കിലോ സ്വര്‍ണ്ണവുമായി കാസര്‍കോട് ഉദുമ സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍. പള്ളം സഹദ് മുഹമ്മദ് കുഞ്ഞിയെയാണ്
സ്വര്‍ണ്ണക്കടത്തിനിടെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. 75 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണ് സഹദ് എത്തിയത്. ഒരു കിലോ ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലും നാല് ക്യാപ്‌സൂളാക്കിയും കടത്തുകയായിരുന്നു. റീചാര്‍ജബിള്‍ ബാറ്ററിയുടെ കവറിനുള്ളില്‍ തകിടുകളാക്കിയും ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്തിയത്, കാഞ്ഞങ്ങാട് വിഷൻ
أحدث أقدم
Kasaragod Today
Kasaragod Today