നാട്ടിൽ പോകാനായി വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു

നാട്ടിൽ പോകാനായി വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു നാട്ടിൽപോകാനായി മസ്‌കത്ത് വിമാനത്താവളത്തിൽ എത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ വലപ്പാട് സ്വദേശി പുതിയ വീട്ടിൽ ഹുസൈനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഹെയിലിലായിരുന്നു താമസം. എസി മെക്കാനിക്കായി ജോലിചെയ്തുവരികയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാനെത്തിയ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിതാവ്: പരേതനായ കുഞ്ഞിമോൻ അബ്ദുൽ ഖാദർ. മാതാവ്: ഫാത്തിമ. ഭാര്യ: സൈതഭാനു. മക്കൾ: ഗസല, ആദിൽ.
أحدث أقدم
Kasaragod Today
Kasaragod Today