ലോറിയുമായി മുങ്ങിയ യുവാവ്‌ പൊലീസ്‌ കസ്റ്റഡിയില്‍

ചട്ടഞ്ചാല്‍: ലോറിയുമായി മുങ്ങിയ യുവാവ്‌ പൊലീസ്‌ കസ്റ്റഡിയില്‍. കോഴിക്കോട്‌, ചീരങ്ങോത്ത്‌ കരുവാതുരുത്തിയിലെ വിപിന്‍ദാസി(35)നെയാണ്‌ തൃശ്ശൂരില്‍ കണ്ടെത്തിയത്‌. ചട്ടഞ്ചാലിലെ ഹന്നാഹ്‌ എന്റര്‍പ്രൈസസ്‌ സ്ഥാപനത്തിലെ ഡ്രൈവറാണ്‌ വിപിന്‍ദാസ്‌. വിവിധ സ്ഥലങ്ങളില്‍ പോയി സ്ഥാപനത്തിലേക്ക്‌ കരിഓയില്‍ ശേഖരിച്ചുകൊണ്ടുവരുന്ന ജോലിയായിരുന്നു വിപിന്‍ദാസിന്‌. സാധാരണ പോയാല്‍ രണ്ടോ മൂന്നുദിവസങ്ങള്‍ക്കകം തിരിച്ചുവരികയാണ്‌ പതിവെങ്കിലും കഴിഞ്ഞ മൂന്നിനു പോയശേഷം തിരിച്ചെത്തിയില്ല. തുടര്‍ന്നാണ്‌ സ്ഥാപന ഉടമ മേല്‍പറമ്പ്‌ പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും. പൊലീസ്‌ നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരില്‍ വച്ചാണ്‌ വിപിന്‍ദാസിനെ കസ്റ്റഡിയിലെടുത്തത്‌.
Previous Post Next Post
Kasaragod Today
Kasaragod Today