റോയിട്ടേഴ്സ് ജീവനക്കാരിയുടെ മൃതദേഹം കാസർകോട്ട് സംസ്കരിച്ചു,മരണത്തിൽ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍, അന്വേഷണമാവശ്യപ്പെട്ട് പരാതി നൽകി

ബംഗളുരൂ: വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സിലെ ജീവനക്കാരിയായ കാസർകോട്ദ്യാനഗര്‍ സ്വദേശിയായ ശ്രുതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്‌കാരം നടത്തി.

 യുവതിയെ ബെംഗളൂരുവിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയിട്ടേഴ്‌സ് ബംഗളുരു ഓഫീസില്‍ സബ് എഡിറ്ററായിരുന്നു ശ്രുതി. ബംഗളുരു നല്ലൂറഹള്ളി മെഫെയറിലെ അപ്പാര്‍ട്ട്മെന്റിലായിരുന്നു ശ്രുതിയും ഭര്‍ത്താവ് അനീഷും താമസിച്ചിരുന്നത്. ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം തളിപ്പറമ്ബിനടുത്ത ചുഴലിയിലെ വീട്ടിലായിരുന്നു ഭര്‍ത്താവ് അനീഷ്. ശ്രുതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്ത് എത്തി. ദുരൂഹത നീക്കണം എന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ വൈറ്റ്ഫീല്‍ഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. നാട്ടില്‍ നിന്ന് ഫോണില്‍ വിളിച്ചിട്ട് ശ്രുതിയെ കിട്ടുന്നില്ലായിരുന്നു. തുടര്‍ന്ന് ബംഗളുരുവില്‍ എന്‍ജീനിയറായ സഹോദരന്‍ നിശാന്ത് അപാര്‍ട്ടമെന്റിലെ സെക്യൂരിറ്റിയോട് ഫോണില് ബന്ധപ്പെട്ടതോടെയാണ് മുറിയിലെത്തി പരിശോധിച്ചത്. അകത്ത് നിന്ന് മുറി പൂട്ടിയിരിക്കുകയായിരുന്നു. തുറന്നു പരിശോധിച്ചപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. നാല് വര്‍ഷം മുമ്ബാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. 
Previous Post Next Post
Kasaragod Today
Kasaragod Today

Artic