പാണത്തൂര്‍, ടൗണിലെ അയ്യപ്പ ക്ഷേത്രത്തിന്റെ ഭണ്ഡാരം കവര്‍ന്നു

കാഞ്ഞങ്ങാട്‌: പാണത്തൂര്‍, ടൗണിലെ അയ്യപ്പ ക്ഷേത്രത്തിന്റെ ഭണ്ഡാരം കവര്‍ന്നു. ആയിരത്തോളം രൂപ നഷ്‌ടപ്പെട്ടതായി സംശയിക്കുന്നുവെന്നു ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്രത്തിനു സമീപത്തെ സതീശന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള അനുപമ ഹോട്ടലിലെ മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന 3000 രൂപയും സതീശന്റെ കണ്ണടയും മോഷ്‌ടാക്കള്‍ കൊണ്ടു പോയി, ഇന്നു രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്‌.
أحدث أقدم
Kasaragod Today
Kasaragod Today