ദുബായിലെ ജബല്‍ അലിയില്‍ ഹിന്ദു ക്ഷേത്രം ഉയരുന്നു; നിര്‍മ്മാണം അവസാന ഘട്ടത്തില്‍, എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനം അനുവദിക്കുംദുബായിലെ ജബല്‍ അലിയില്‍ ഹിന്ദു ക്ഷേത്രം ഉയരുന്നു; നിര്‍മ്മാണം അവസാന ഘട്ടത്തില്‍, എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനം അനുവദിക്കും

യുഎഇ: ദുബായിലെ ജബല്‍ അലിയിലെ ക്ഷേത്രത്തിന്റെ നിര്‍മ്മാണം ദ്രുതഗതിയില്‍ മുന്നേറുന്നതായി ക്ഷേത്ര നിര്‍മ്മാണം ഏകോപിപ്പിക്കുന്ന സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്ര സമിതി അറിയിച്ചു. ക്ഷേത്ര നിര്‍മാണം 95 ശതമാനത്തോളം പൂര്‍ത്തീകരിച്ചതായും ഒക്ടോബറില്‍ പുതിയ ക്ഷേത്രം രാജ്യത്തിന് സമര്‍പ്പിക്കുമെന്നും നിര്‍മ്മാണക്കമ്മറ്റി അറിയിച്ചു. 1950 മുതല്‍ സൂഖ് ബനിയാസിലുള്ള സിന്ധി ഗുരു ദര്‍ബാര്‍ ക്ഷേത്രത്തിന്റെ ഭാഗമായാണ് പുതിയ ക്ഷേത്രം ഉയരുന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരുടെ ഇഷ്ട ദൈവങ്ങളായ 15 ആരാധനാമൂര്‍ത്തികളെ ഈ ക്ഷേത്രത്തില്‍ കുടിയിരുത്തും. 82,000 ചതുരശ്ര അടി സ്ഥലത്ത് 45 മില്യണ്‍ ചെലവഴിച്ചാണ് ക്ഷേത്ര നിര്‍മ്മാണം. ഊട്ടുപുരയും കമ്യൂണിറ്റി ഹാളും ഉള്‍പ്പെടെ ബഹുനില ക്ഷേത്രസമുച്ചയമാണ് ഉയരുന്നത്. മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അറേബ്യന്‍ വാസ്തുശില്പ സൗന്ദര്യം ആണ് നിര്‍മ്മാണത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ ആര്‍കിടെക്ചര്‍ കമ്ബനിയായ ടെമ്ബിള്‍ ആര്‍ക്കിടെക്‌ട്‌സാണ് ക്ഷേത്രം രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ സ്ഥലം ഒരു വിവിധ മത പ്രാര്‍ത്ഥനാ കേന്ദ്രമായി മാറ്റുകയാണ് ലക്ഷ്യം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടെ ക്രിസ്ത്യന്‍ ദേവാലയങ്ങളും സിഖ് ഗുരുനാനാക്ക് ദര്‍ബാറും ഹിന്ദു ക്ഷേത്രവും ഒരേ സ്ഥലത്തു തന്നെയുണ്ടാകും. രണ്ട് ബേസ്‌മെന്റ് ഫ്‌ലോറുകളും കാര്‍പാര്‍ക്കിങ് സ്ഥലവും ഊട്ടുപുരയും കമ്മ്യൂണിറ്റി ഹാളും അടക്കമുള്ളതാണ് നിര്‍മ്മിതി. ഇന്ത്യന്‍ ആര്‍ക്കിടെക്‌ട് സ്ഥാപനമായ ടെമ്ബിള്‍ ആര്‍ക്കിടെക്സ്റ്റ്‌സ് ആണ് ക്ഷേത്രത്തിന്റെ രൂപകല്‍പ്പന തയ്യാറാക്കിയിരിക്കുന്നത്. ലോകമെമ്ബാടും ഇരുനൂറിലധികം ക്ഷേത്രങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ള കമ്ബനിയാണിത്.
أحدث أقدم
Kasaragod Today
Kasaragod Today