ചെർക്കള നാലാം മൈലിൽ വാഹനാപകടം ബോവിക്കാനം ബായിക്കര സ്വദേശി മരിച്ചു

ചെർക്കള: ദേശീയപാതയിലെ ചെങ്കള നാലാംമൈലിൽ ബൈകിൽ പികപ് വാനിടിച്ച്‌ യുവാവ് മരിച്ചു. ബോവിക്കാനം ബായിക്കരയിലെ ലത്വീഫിൻ്റെ മകൻ അബൂബകർ സിദ്ദീഖാ (22)ണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെനാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർചറിയിൽ.
റഫീഖ് (ദുബൈ)
സഫീദ,സുഫീദ സഹോദരങ്ങളാണ്‌.
വിസിറ്റിംഗ്‌ വിസയിൽ
ദുബായിൽ എത്തി ജോലി തരപ്പെട്ട്
ഒരു മാസം മുമ്പ് നാട്ടിലെത്തിയതായിരുന്നു. അപകട സമയത്ത് കൂടെയുണ്ടായിരുന്ന ശമ്മാസിനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരേതനായ ബാവിക്കര മുക്രി അബ്ദുൽ റഹ്മാൻ ഹാജിയുടെ പേരമകനാണ്.
أحدث أقدم
Kasaragod Today
Kasaragod Today